Where am I?

Sunday, April 29, 2012

മൊബൈല്‍ ഫോണ്‍

നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ പ്രസിദ്ധിയാര്‍ജിച്ചു വരുന്ന സമയത്ത് എന്റെ ഒരു സുഹൃത്തിനു പറ്റിയ ഒരു അമളിയാണ് ഞാന്‍ ഇവിടെ പറയുവാന്‍ പോകുന്നത്.
ഞങ്ങളുടെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ അന്ന് നാട്ടിലെ ചില പ്രമാണികളുടെ കയ്യില്‍ മാത്രമേ ഉണ്ടായിരിന്നു ഉള്ളു .ആയിടക്കാണ് എന്റെ സുഹൃത്തായ നിഖിലിന് അവന്റെ അച്ഛന്‍ അവന്റെ അമ്മയെ വിളിക്കാന്‍ ഫിലോടല്ഫിയയില്‍  നിന്ന് ഒരു പുതിയ മൊബൈല്‍ ഫോണ്‍ കൊടുതയകുനത്.ഞങ്ങളുടെ ഇടയില്‍ ആദ്യമാണ്‌ അങ്ങനെയുള്ള ഒരു സാധനം കാണുന്നത് തന്നെ .അവന്‍ അതുമായി ആദ്യം വന്നത് ഞങ്ങളുടെ ഇടയിലാണ് ,അവന്‍ അത് കാണിച്ചിട്ട് ഞങ്ങളോട് ചോദിച്ചു "കണ്ടില്ലെട എന്റെ മൊബൈല്‍ നീയൊക്കെ കണ്ടിട്ടുണ്ടോട ഇങ്ങിനൊരു സാധനം ".ഞങ്ങള്‍ എല്ലാവരും ഒന്ന് ചൂളി പോയെങ്കിലും അതൊന്നു കയ്യില്‍ പിടിക്കാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ പറഞ്ഞു "ഇല്ലെടാ അതൊന്നു താട ഒന്ന് നോകെട്ടെ"
"ഇല്ലല്ല ഇത് അറിയാത്തവര്‍ ഉപയോഗിച്ചാല്‍ കേടാവും "
പിന്നെ ഞങ്ങള്‍ ഒന്നും പറയാന്‍ പോയില്ല ,അവന്‍ അപ്പോള്‍ തന്നെ അതില്‍ എന്തോ ചെയ്തപ്പോ അത് ബെല്ലടിച്ചു അവന്‍ അതും ചെവിയില്‍ വെച്ച് നടന്നു .അപ്പോഴാണ് ഞങ്ങളുടെ നാട്ടിലെ അന്കുട്ടികളെല്ലാം പരിശ്രമിച്ചിട്ടും വീഴാത്ത  പെണ്‍കുട്ടി ആ വഴിക്ക് വന്നത് ,അവളെ കണ്ടതും അവന്‍ സംസാരം ഉറക്കെയക്കി
"എന്റെ പപ്പാ ഫിലോടല്ഫിയയില്‍ നിന്നും ഫോണ്‍ കൊടുത്തയച്ചു ഇന്നലയ കിട്ടിയത്‌ "
അവന്‍ വിചാരിച്ചത് അവിടെ നടന്നു അവള്‍ അവനെ തന്നെ നോക്കി നടന്നു .
അപ്പോഴാണ് അത് സംഭവിച്ചത്‌ അവന്‍ വലിയ കാര്യത്തില്‍ സിനിമ സ്റ്റൈലില്‍ സംസരിക്കുന്മ്പോള്‍ പെട്ടന്ന് ഫോണ്‍ ബെല്ലടിച്ചത  അവന്‍ ഞെട്ടി.അത് കണ്ടു ഞങ്ങള്‍ എല്ലാവരും ചിരിച്ചു ഒപ്പം അവളും
പിന്നവനെ ഒരാഴ്ച്ച പുറത്ത്‌ കണ്ടില്ല 

Monday, April 23, 2012

എനിക്ക് ഏറ്റവും പ്രിയപെട്ടതയിരിന്നു മഴ.എന്റെ ചിന്തകളില്‍ എന്നും മഴയുടെ സുഗന്ധം പരന്നിരിന്നു .ഒരു മഴകലതാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്

Sunday, April 22, 2012

ഒരു നോക്ക്

ആഗ്രഹിക്കുന്നത്  തെറ്റാണ് എന്നനികറിയാം പക്ഷെ!!! ,ഇന്നലെ വരെ അവള്‍ക്ക് എന്നെ ഇഷ്ടമല്ല എന്നറിഞ്ഞിട്ടും അവളെ ഞാന്‍ ഇഷ്ടപ്പെട്ടു .അവളുടെ ഇഷ്ടതിനായി കാത്തിരിന്നു .പക്ഷേ ഇന്നവള്‍ മറ്റൊരാളുടെ ഭാര്യ ആകുവാന്‍ തെയ്യാര്‍ എടുക്കുനവള്‍,നാളെ അവന്റെ ഭാര്യ ആകെണ്ടവള്‍,പക്ഷെ മനസിലെ ആഗ്രഹങ്ങളുടെ കുത്തൊഴുക്കില്‍ എന്റെ മനസിന്റെ നിയന്ത്രണം എന്നില്‍ നിന്ന് നഷ്ട പെടുന്നത് പോലെ ,അവളുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിരയുന്മ്പോള്‍ കണ്ണില്‍ ഇപ്പോഴും ഒരു ചുടു നനവ്‌ ,ഇനിയും കാത്തിരിക്കുന്നതില്‍ ഒരര്‍ഥവും ഇല്ലെനരിഞ്ഞിട്ടും ഇന്നലെ വരെ അവളെ കാത്തിരിന്നത് പോലെ അവളെ ഇന്നും ഇനി എന്നും ഞാന്‍ കാത്തിരിക്കും കാരണം അവള്‍ക്കു ഞാന്‍ ആരും ആയിരിന്നില്ലെന്കിലും എന്നിക്ക് അവള്‍ എല്ലാം ആയിരിന്നു .എന്‍ മനം കൊതിക്കുന്നു ഒരു നോക്കെന്കിലും അവളെ ഒന്ന് കാണുവാന്‍