തീരം തട്ടിയകറ്റുന്ന തിരയെ പോലെ
നീ എത്ര എന്നെ അവഗണിച്ചാലും
ഞാൻ നിന്നിലോട്ടു തന്നെ വന്നു ചേരും
കാരണം തീരമില്ലെങ്കിൽ തിരയില്ല
തീരത്ത് അലയുന്ന തിരയാണിന്നു ഞാൻ
ആയിരം വട്ടം തീരം തട്ടിയകട്ടുവെങ്കിലും
ഒരുനാൾ തീരം തിരയുടെതാകും
എന്ന സ്വപ്നവും കണ്ടു
Monday, August 4, 2014
കാത്തു വെച്ച പൂമൊട്ടിൻ
നഖക്ഷത മേല്കിലും
വാടാതെ സൂക്ഷിപ്പാൻ
ആഗ്രഹിപ്പു ഞാൻ
Friday, July 18, 2014
പൊറുക്കുക എന്നോട് നീ
ഈ സനധ്യയിൽ
നിനയ്പതില്ല ഒരു വാക്കിനാൽ
പോലും നോവിചീടുവാൻ
ഒരു കൈവഴിയായ് ഒഴുകും
നദിയാകാൻ കൊതിയ്പതു ഞാൻ
കേള്പതില്ല ഒരു മാത്ര പോലും
നീയെന്റെ നോവിനെ
കാതിരികെണ്ടാതില്ല എന്നാകിലും
കാതിരിപൂ ഞാൻ
ഒരു മഴകാലം ഇനിയും
വരുവതിനായ്
Wednesday, July 16, 2014
എന്നെ ഓർത്തു കൊണ്ടേയിരിക്കുക
കാലങ്ങൾ മാഞ്ഞാലും തിമിരം കാഴ്ച്ചയെ
മറച്ചാലും ഒരിക്കൽ വന്നിടും
നിൻ കണീർ കണം മായ്ചിടാൻ ഞാൻ
ഒരു തുള്ളി സ്നേഹം ഞാൻ ഒളിച്ചു വെച്ചുവെനുള്ളിൽ
ത്രിതുക്കൾ മറഞ്ഞാലും മറഞ്ഞില്ല ഒരു മാത്ര പോലും
എൻ ഹൃദയത്തിൻ ചെപ്പിൽ മറച്ചു വെച്ച ആ സ്നേഹത്തെ
കണ്ടു ഞാൻ കലി കാലത്തിൻ കൈവഴികളിൽ
ഒരു തുള്ളി സ്നേഹം ഒളിച്ചു വെച്ചു എൻ ഹൃദയത്തിൽ
ത്രിതുക്കൾ മാഞ്ഞാലും മറഞ്ഞില്ല ഒരു മാത്ര പോലും
എൻ ഹൃദയത്തിൻ ചെപ്പിൽ മറച്ചു വെച്ച ആ സ്നേഹത്തെ
കണ്ടു ഞാൻ കലി കാലത്തിൻ കൈവഴികളിൽ